Wednesday, June 6, 2007

ഒരു HIV കഥ !

എന്റെ ഒരു സുഹ്രുത്ത്‌ ഇതിനകത്ത്‌ അകപ്പെട്ടുപോയതുകൊണ്ടാണ്‌ ഞാന്‍ എഴുതാം എന്നു വിചാരിക്കുന്നത്‌.അദ്ദേഹം ഒരു Junior Consultant ആണ്‌-തിരുവനന്തപുരത്തെ ഒരു private ആശുപത്രിയില്‍.പേരു പറയുന്നില്ല പക്ഷേ കഴിഞ്ഞകുറേ ദിവസമായി അദ്ദേഹത്തിന്റെ പേര്‍ പല പത്രങ്ങളിലും അച്ചടിച്ചു വന്നിരുന്നു.

രാത്രി അദ്ദേഹത്തിനു ഒരു phone- റോഡപകടത്തില്‍ പെട്ട ഒരാള്‍ casualtyയില്‍ എത്തിയിട്ടുണ്ട്‌,പെട്ടെന്ന് വരണം. അദ്ദേഹം അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാലില്‍ ഒടിവുമായി കിടക്കുന്നു. വെറും ഒടിവല്ല- compound fracture അതായത്‌ എല്ലു പൊട്ടി വെളിയില്‍ വന്നിരിക്കുന്നു. ഇതും സാധാരണ ഒടിവുമായി വ്യത്യാസം ഇതിന്‌ infection (പഴുക്കാന്‍) സാധ്യത കൂടുതലാണ്‌ . അതിനാല്‍ അദ്ദേഹം ഉടനേ തന്നെ മുറിവു കഴുകി വൃത്തിയാക്കുകയും ഒരു splint വയ്ക്കുകയും ചെയ്തു. അപ്പോഴതാ വേറൊരു ഫോണ്‍- രോഗി HIV positive ആണു അതുകൊണ്ട്‌ ആവശ്യമുള്ള precautions എടുത്തുല്‍കൊള്ളണം എന്നു പറയാനായി രോഗിയുടെ സുഹൃത്ത്‌.അടുത്ത പ്രശ്നം- xray യില്‍ നോക്കുമ്പോള്‍ ഇതു വിചാരിച്ചതിനെക്കാളും മോശമായ പൊട്ടല്‍- എന്തെന്നാല്‍ tibia എന്ന കാലിലെ എല്ലിന്റെ രണ്ടെടത്തു പൊട്ടിയിരിക്കുന്നു അതായത്‌ segmental fracture എന്നു പറയുന്ന ഒടിവ്‌. മാത്രമല്ല tibiaയുടെ ഏറ്റവും മുകളില്‍ ( മുട്ട്‌ സന്ധിയുടെ അകത്തുള്ള ഭാഗത്തും) ഒരു പൊട്ടല്‍.അടുത്ത പ്രശ്നംസാധാരണ ഉള്ള tibiaയിലെ പൊട്ടലുകള്‍ക്ക്‌ ഇപ്പ്പ്പോഴത്തെ ചികില്‍സ ഒരു nail (കമ്പി) ഇടുക എന്നുള്ളതാണ്‌. segmental fracture ആകുമ്പോള്‍ നടുക്കലത്തെ pieceന്റെ രക്ത ഓട്ടം പൊകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. ഇങ്ങനെ കമ്പി ഇടുമ്പോള്‍ അത്‌ tibiaയുടെ മുകളില്‍ നിന്ന് താഴേയ്ക്ക്‌ ആണ്‌ ഇടുന്നത്‌. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതു പറ്റുകയില്ലല്ലോ കാരണം കമ്പി ഇട്ടു തുടങ്ങേണ്ട സ്ഥലത്ത്‌ ഒരു പൊട്ടല്‍ കൂടി ഉണ്ട്‌. കമ്പി താഴേയ്ക്ക്‌ അടിച്ചിറക്കുമ്പോല്‍ ഈ പൊട്ടല്‍ വേര്‍പെടാന്‍ സാധ്യതയുണ്ട്‌. അത്‌ രോഗിയുടെ മുട്ടിന്റെ പ്രവര്‍തനതെ സരമായി ബാധിക്കന്‍ സാദ്ധ്യത ഉണ്ട്‌.compund fracture അല്ലയിരുന്നെങ്കില്‍ ഒരു plasterഉം ഇട്ട്‌ ദോക്റ്റര്‍ക്ക്‌ പൊടിയും തട്ടി പോകാമയിരുന്നു. പക്ഷേ compound fractureല്‍ ഇന്‍ഫെക്ഷന്‍ സാദ്ധ്യത കൂടുതല്‍ ആണ്‌. അതിനെതിരെയുള്ള ഏറ്റവും പ്രധാനമായി ചെയ്യേണ്ട പ്രതിരോധം stable fixation അതായത്‌ nail, plate and screw മുതലായവ ആണ്‌.stability is the best prophyllaxis against infection എന്ന് എല്ലാ orthopaedic textbook കളിലും പറഞ്ഞിട്ടുണ്ട്‌ വെറും പ്ലാസ്റ്ററില്‍ ഇട്ടാല്‍ അനക്കം വരാനും ഇന്‍ഫെക്ഷനുമുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു.

tibiaയില്‍ സാധാരണ plate വയ്ക്കാറില്ല, പൊതുവേ രക്ത ഓട്ടം കുറവായ ഈ എല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇതു കാരണമായേക്കം.ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ tibiaയില്‍ plate ഉപയോഗിക്കൂ.

അങ്ങനെയുള്ളപ്പോള്‍ ഈ രോഗിയുടെ പൊട്ടല്‍ എങ്ങനെ ചികില്‍സിക്കാം എന്ന് എന്റെ സുഹൃത്ത്‌ ചിന്തിച്ചു തുടങ്ങി. external fixation അഥവാ എല്ലില്‍ കമ്പികള്‍ തുളച്ച്‌ ഒരു frameല്‍ പിടിപ്പിക്കുന്ന രീതി മാത്രമേ ഈ പ്രത്യേക സാഹചര്യത്തില്‍ ഫലപ്രദം ആകൂ എന്ന് അദ്ദേഹത്തിന്‌ മനസ്സിലായി. tibiaയുടെ മുകളില്‍ കൂടി പൊട്ടലുള്ളതുകൊണ്ട്‌ തുടയെല്ലിലും കമ്പി ഇടേണ്ടിവരും. ഇതിന്‌ ഫ്രെയിം ഉണ്ടാക്കാനയി മുട്ടിനു മുകളില്‍ നിന്ന് താഴെ കണങ്കാല്‍ വരെ നീളമുള്ള പ്രത്യേക കമ്പികള്‍ വേണം.നീളമുള്ള കമ്പികള്‍ അപ്പോള്‍ ആ അശുപത്രിയില്‍ ഇല്ലായിരുന്നു കാരണം കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ വേറോരു രോഗിക്കു വേണ്ടി നീളമുള്ള കമ്പികള്‍ ഉപയോഗിച്ചത്‌ അദ്ദേഹം ഓര്‍ത്തു. അദ്ദേഹം senior consultantനെ വിളിച്ച്‌ കാര്യങ്ങള്‍ discuss ചെയ്തു. അദ്ദേഹത്തിന്റെയും അഭിപ്രായം അതുതന്നെയായിരുന്നു.

കഷ്ടകാലത്തിന്‌ എന്റെ സുഹൃത്ത്‌ ഒരു "മണ്ടത്തരം" കാണിച്ചു. അദ്ദേഹം രോഗിയുടെ നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.ഒരു plaster ഇട്ട്‌ ആരോരും അറിയാതെ വീട്ടില്‍ പോകുന്നതിനു പകരം അദ്ദേഹം രോഗിയെ medical collegeലേക്ക്‌ രെഫര്‍ ചെയ്യാന്‍ തീരുമാനിച്ചു. അദ്ദേഹത്തിനു നേരം വെളുത്തിട്ട്‌ {ഇന്‍സ്റ്റ്രുമ്നെറ്റ്‌ cഒമ്പന്യ്‌}കളെ ഫോണ്‍ ചെയ്ത്‌ വലിയ കമ്പി ഉണ്ടെങ്കില്‍ വാങ്ങിച്ച്‌ sterilise ചെയ്ത്‌ operation ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹം ചിന്തിച്ചത്‌ ഇപ്രകാരം ആയിരുന്നു. ഒരു compund fracture(എല്ലു പുറത്തു വന്ന ഒടിവ്‌)എത്രയും പെട്ടന്ന് stabilise ചെയ്യുന്നതാണ്‌ നല്ലത്‌ എന്ന് അദ്ദേഹത്തിന്‌ അറിയാമായിരുന്നു. 6 മണിക്കൂര്‍ കഴിയുമ്പോള്‍ മുറിവിലുള്ള bacteria വളര്‍ന്ന് ഒരു ഇന്‍ഫെക്ഷന്‍ തുടങ്ങുമെന്നും അതിനു ശേഷം ചെയ്യുന്ന operation അത്ര കണ്ട്‌ വിജയിക്കുകയില്ല എന്നും അദ്ദേഹത്തിന്‌ അറിയാമയിരുന്നു. അദ്ദേഹം രോഗിയുടെ കൂടെയുള്ളവരെ വിളിച്ച്‌ സംസാരിച്ചു, കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. ഓപറഷന്‍ എത്രയും വേഗം ചെയ്യേണ്ടതിന്റെ ആവശ്യകതയും, നീളമില്ലാത്ത കമ്പി ഇല്ലാത്തതുകൊണ്ടാണ്‌ രെഫര്‍ ചെയ്യുന്നതെന്നും പറഞ്ഞു.എല്ലം തലകുലുക്കി കേട്ട അവര്‍ സമ്മതം മൂളി രോഗിയെക്കൊണ്ടുപോയപ്പോള്‍ അദ്ദെഹവും ഒരു നല്ല് കാര്യം ചെയ്ത സംതൃപ്തിയോടെ വീട്ടില്‍ പോയി.

രാവിലെ പേപ്പറില്‍ വാര്‍ത്ത - HIV ആയതുകൊണ്ട്‌ രോഗിയെ ചികില്‍സിക്കാതെ നിഷ്കരുണം രെഫര്‍ ചെയ്ത ദുഷ്ടനായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടരിനെ ക്കുരിച്ചായിരുന്നു. അദ്ദേഹം നാറി വളരെയധികം.

നാടുനീളെ ആള്‍ക്കാര്‍ അഭിപ്രായം പറഞ്ഞു. ചികില്‍സ സൗകര്യങ്ങളില്ലെങ്കില്‍ എന്തിനീ ആശുപത്രി തുറന്നു വെച്ചിരിക്കുന്നു എന്നു വരെ ഒരു മാന്യ ദേഹം ചോദിച്ചു. SAT മുതലായ പ്രശ്നങ്ങള്‍ കാരണം വീര്‍പ്പുമുട്ടിക്കഴിയുകയായിരുന്ന IndianMedicalAssociation ഉം ചാടി വീണു- കുറച്ചു ദിവസെത്തേക്കെങ്കിലും ജനശ്രദ്ധ തിരിച്ചു വിടാമെല്ലോ എന്ന് അവരും ആശ്വസിച്ചു. ഒരിക്കല്‍ പോലും ഒരു ഓപ്പറേഷനു വേണ്ടി കത്തി കൈയ്യിലെടുക്കേണ്ടി വന്നിട്ടില്ലാത്ത പലരും ഘോരഘോരം അഭിപ്രായങ്ങള്‍ പറഞ്ഞു " രണ്ട്‌ glove ഇട്ടാല്‍പ്പോരേ?" തലകുത്തി നിന്നാല്‍പ്പോരേ എന്നൊക്കെ.

ഒരു കാര്യം പക്ഷേ ആരും ചോദിച്ചില്ല- ഇത്രെയും ദിവസം ആയിട്ടും എന്തുകൊണ്ട്‌ medical collegeലെ "പ്രഗല്‍ഭ" ഡോക്ക്ടര്‍മാര്‍ രോഗിയെ ഇപ്പോഴും plasterമാത്രമിട്ട്‌ ചികില്‍സിക്കുന്നു? അവര്‍ക്കരിയില്ലേ stability is the best prophyllaxis against infection in a compound fracture എന്ന തത്വം? പ്ലാസ്റ്റര്‍ ആകുമ്പോള്‍ HIV രക്തവുമായി വലിയ contact ആവാതെ നോക്കം എന്നുള്ളതു കൊണ്ടല്ലേ അത്‌? ധീരധീരം പ്രസങ്ങിക്കുമെങ്കിലും HIV ആയതുകൊണ്ട്‌ ഒപ്പറേഷന്‍ ചെയ്യാനുള്ള മടിയല്ലേ അവര്‍ കാണിക്കുന്നത്‌? ലോകതെമ്പാടും ഉള്ള ഒരു treatment principle ഇവരെന്തേ follow ചെയ്യാത്തത്‌?

യഥാര്‍ത്തത്തില്‍ നടന്നത്‌ എന്തെന്നറിയാവുന്ന രോഗി എന്തു കൊണ്ടാണ്‌ നിശബ്ദത പാലിക്കുന്നത്‌? ഒരു പത്രത്തില്‍ അദ്ദേഹം ഇതൊന്നും ""ഓര്‍ക്കുന്നില്ല"" എന്നു പറഞ്ഞ്‌ രക്ഷപ്പെട്ടിരിക്ക്കുന്നതായി കണ്ടു.

ഒരു പാവം junior doctor ക്രൂശിക്കപ്പെടുന്നതുകൊണ്ട്‌ അദ്ദേഹത്തിനെന്തു നേട്ടം???അതോ ഇതിനിടയില്‍ വേറേ വന്‍ കളികള്‍ ഉണ്ടോ? നമ്മളൊന്നും അറിയാത്തതായി?

14 comments:

Dr.Who said...

രാവിലെ പേപ്പറില്‍ വാര്‍ത്ത - HIV ആയതുകൊണ്ട്‌ രോഗിയെ ചികില്‍സിക്കാതെ നിഷ്കരുണം രെഫര്‍ ചെയ്ത ദുഷ്ടനായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടരിനെ ക്കുരിച്ചായിരുന്നു. അദ്ദേഹം നാറി വളരെയധികം.

Siju | സിജു said...

വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ എത്ര വിത്യസ്തമായിരിക്കുമെന്നു ഇത് തെളിയിക്കുന്നു...

Anonymous said...

reminds me of the conversation I have with my parents!!

mom: eda mone, may be u shud come back to kerala ( from foreign country) after ur MD/BD/CD/ABCDEFG....

me : illa amme ... not possible

mom : now kerala has changed. everything is westernized now. we have more infrastructure and modern facilities than many other places.

me : really? i doubt it

mom : ne vannu kaanu aadyam. U havent come to see it for yourself in last ** years

me : ennalum, i read stories in news papers about all these incidents docter beats patient, patient beat doctors, doctors beat 'bystanders', bystanders beat ambulance driver, patients beat ... yadayadayada

mom : athokke, only isolated incidents

me : but ma, the pay scale is very much a factor too... after all i am also working for a livelyhood u know! they pay a lot more than i cud earn in kerala

mom : pinne, onnu poda, yesterday i met the nun ( her friend) at the neighboring hospital run by nuns. they said to me , monodu ingu varan para, we will pay him good money comparable to what he makes there.

me : really ... may be i shud think about it. let me call my good friend / classmate also in %^&* country

friend : da.. i love my country, i love my state, i love my family, i love the nice little house we have near ottappalam, i love yadayadayada.... but i will not go back there for practice AS THE ' SYSTEM' THERE CANNOT ENSURE YOUR SECURITY - PERSONAL / PROPERTY
pedichitta avide jeevikkan pattoo...
pakshe i will go back once i retire, in the mean while i can do a lot for my country as an NRI than a lot of others can do and i am happy with that

.................. done..............

rajesh said...

സത്യം എത്ര വിചിത്രം !

ഈ സത്യം മന്‍സ്സിലാക്കാന്‍ ഒരു ശ്രമവും നടത്താതെ വാര്‍ത്തകള്‍ എഴുതിവിടുന്ന പത്രക്കാര്‍ക്കെതിരെ ഈ ഡോക്ടര്‍ക്ക്‌ മാനനഷ്ടത്തിന്‌ കേസ്‌ കൊടുത്തുകൂടെ?

ഇതു വരെ അടികൊള്ളാതിരുന്നത്‌ ആ ഡോക്ടറുടെ ഭാഗ്യം എന്നു പറഞ്ഞാല്‍ മതി. സാധാരണ ഗതിയില്‍ ജനങ്ങളുടെ "രക്ഷകര്‍ " ഇതിനകം ആശുപത്രി അടിച്ചു പൊളിച്ചേനേ !

സുല്‍ |Sul said...

പത്രവാര്‍ത്തകളെ കണ്ണടച്ചു വിശ്വസിക്കുന്ന മലയാളികള്‍ക്ക് ഒരു താക്കീതു കൂടി.
-സുല്‍

കുട്ടിച്ചാത്തന്‍ said...

ഇത് വന്ന് വായിക്കുന്നവരെങ്കിലും വിശ്വസിക്കുമായിരിക്കും...

ഇടിവാള്‍ said...

കഷ്ടം ;) സത്യം എത്ര വിചിത്രം!

അനോണിയുടെ കമന്റും ശരിയാ.. നമ്മുടെ സിസ്റ്റം ശരിയാവാതെ നാടു നന്നാവൂല!

തറവാടി said...

:(

Dr.Who said...

""ഒരു കാര്യം പക്ഷേ ആരും ചോദിച്ചില്ല- ഇത്രെയും ദിവസം ആയിട്ടും എന്തുകൊണ്ട്‌ medical collegeലെ "പ്രഗല്‍ഭ" ഡോക്ക്ടര്‍മാര്‍ രോഗിയെ ഇപ്പോഴും plasterമാത്രമിട്ട്‌ ചികില്‍സിക്കുന്നു?""

സംശയിക്കാന്‍ എന്തിരിക്കുന്നു ? അവര്‍ക്ക്‌ HIV positive ആയ രോഗിയെ തൊടാന്‍ ഉള്ള പേടി !

ദേവന്‍ said...

ഡോക്റ്റര്‍- രോഗി ബന്ധം നാട്ടില്‍ വളരെ മോശമാണ്‌, അനുദിനം അതു വഷളായിക്കൊണ്ടും ഇരിക്കുകയാണ്‌. ആരോഗ്യമേഖലയുമായി ഒരു ബന്ധവുമില്ലാത്ത ആളായിട്ടും (അതായത്‌ നാട്ടിലെ രോഗിപക്ഷം ഡോക്റ്റര്‍ പക്ഷം അടിയില്‍ ഞാന്‍ മറുപക്ഷത്തായിട്ടും) രോഗിയുടെ അജ്ഞതയാണു ബന്ധം മോശമായിരിക്കാനുള്ള പ്രധാന കാരണമെന്ന് ഞാന്‍ പലതവണ എഴുതിയിട്ടുമുണ്ട്‌. ഈ അജ്ഞത ഡോക്റ്റര്‍മാര്‍ ഒരു സൌകര്യമായി കാണാറുമുണ്ട്‌ എന്നത്‌ വേറെ. caveat consumerലേക്കുള്ള ദൂരം രോഗിക്ക്‌ ഏറെയാണ്‌ കേരളത്തില്‍. നാട്ടുകാര്‍ ഇടപെടല്‍ അതിന്റെ ഒരു ഭാഗവും.

പത്രവും മറ്റും കൊലവിളിച്ചെത്തിയെങ്കില്‍ ഈ വിക്റ്റിം ഡോക്റ്റര്‍ ഒരു ചെറുകിട ആശുപത്രി ഉടമസ്ഥനോ അവിടെ ജോലി ചെയ്യുന്ന ഡോക്റ്ററോ ആയിരിക്കാനാണ്‌ സാദ്ധ്യത. വീട്ടുപരിസരത്തെ ക്ലിനിക്ക്‌, അവിടെ ചുറ്റുവട്ടത്തുള്ളവരുടെയൊക്കെ മെഡിക്കല്‍ ഹിസ്റ്ററി ഓര്‍മ്മയുള്ള ഫാമിലി ഡോക്റ്റര്‍ ഇതൊക്കെ വന്‍ചികിത്സാലയങ്ങള്‍ സംഘടിതമായി നശിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രവണത നാട്ടില്‍ ശക്തമായെന്ന് ഡോ. ഇക്ബാല്‍. ചികിത്സാഭീമന്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ ശക്തമായ പബ്ലിക്ക്‌ & പൊളിറ്റിക്കല്‍ റിലേഷന്‍ സംവിധാനങ്ങളുണ്ട്‌ മീഡിയയെ നിയന്ത്രിക്കാന്‍ കഴിയുന്നുമുണ്ട്‌. അതിനെത്ര പണം വേണമെങ്കിലും ചിലവാക്കുകയും ചെയ്യും (വ്യക്തിപരമായി ഇതറിയാവുന്നത്‌ ഒന്നു രണ്ട്‌ വന്‍ ചികിത്സാലയങ്ങള്‍ ഓഡിറ്റ്‌ ചെയ്തിട്ടുള്ളതുകൊണ്ടാണ്‌)

വന്ന സ്ഥിതിക്ക്‌ ഒരു ഓഫ്‌ ടോപ്പിക്ക്‌ അടിച്ചില്ലെങ്കില്‍ ഒരു മനസ്സമാധാനമില്ല. കൊച്ചിനെ ചെക്കപ്പിനു കൊണ്ടു പോയ ആശുപത്രിയില്‍ ഐ. എം. ഏ. മലയാളത്തില്‍ ഇറക്കുന്ന മാസിക കണ്ട്‌ മലയാളത്തില്‍ ഒരു പ്രൊഫഷണല്‍ ജേര്‍ണല്‍ ആദ്യമായി കണ്ട സന്തോഷത്തില്‍ വാങ്ങി. ലേഖനങ്ങളെക്കുറിച്ച്‌ പറയാന്‍ ഞാന്‍ ആളല്ല. മറ്റു കാര്യങ്ങള്‍ - കാര്‍ട്ടൂണ്‍, ക്വിപ്സ്‌.. കുറഞ്ഞ പക്ഷം പാക്കനാര്‍, പാര, തനിനിറം തുടങ്ങിയവയുടെ നിലവാരം എങ്കിലും വേണമായിരുന്നു.

myexperimentsandme said...

പക്ഷേ ആ ആശുപത്രി തിരുവനന്തപുരത്തെ ഒരു “വന്‍‌കിട” ആശുപത്രിയായിരുന്നല്ലോ ദേവേട്ടാ. പതിവുപോലെ പല മലയാള പത്രങ്ങളും (എല്ലാം ഉണ്ടോ എന്ന് ഞാനോര്‍ക്കുന്നില്ല), “ഒരു സ്വകാര്യ ആശുപത്രി” എന്ന് പറഞ്ഞപ്പോള്‍ ചില പത്രങ്ങളില്‍ ആശുപത്രിയുടെ പേരുമുണ്ടായിരുന്നു.

പതിവിനു വിപരീതമായി സ്വകാര്യനെ അപേക്ഷിച്ച് മെഡിക്കല്‍ കോളേജിന് പത്രങ്ങള്‍ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്തപ്പോള്‍ ഞാന്‍ സന്തോഷിച്ചതായിരുന്നു. മെഡിക്കല്‍ കോളേജുകാര്‍ ഒരു പ്രശ്‌നവുമില്ലാതെ രോഗിയെ പരിചരിച്ചു എന്ന രീതിയിലുമായിരുന്നു വാര്‍ത്ത. പക്ഷേ ഇത് വായിച്ചപ്പോള്‍ കണ്‍‌‌ഫ്യൂഷനായി. ഡോ. ഹൂ പറഞ്ഞ മെഡിക്കല്‍ കോളേജിലെ കാര്യം അങ്ങിനെ തന്നെയാണോ യഥാര്‍ത്ഥത്തില്‍-അതായത്റ്റ് എച്ച്.ഐ.വി ആയതുകൊണ്ട് പേടിച്ചിട്ട് തന്നെയാണോ അവര്‍ പ്ലാസ്റ്റര്‍ ഇട്ട് മാത്രം കാര്യം കഴിച്ചത് (അങ്ങിനെതന്നെയാണെങ്കില്‍)?

അതോ ഇനി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വേറേ എന്തെങ്കിലും പറയാന്‍ കാണുമോ?

ദേവന്‍ said...

ഇദ്ദേഹം പറഞ്ഞാണു ഞാന്‍ ഈ കേസ് കേള്‍ക്കുന്നത് വക്കാരീ, പത്രത്തിലൊന്നും കണ്ടില്ലായിരുന്നു (ടീവി നിര്‍ത്തിയതുപോലെ പത്രവും നിര്‍ത്താനുള്ള ശ്രമമായി കുറച്ചു). സംഘടിതമായി വന്‍‌കിടയെ ഒതുക്കാനുള്ള ശ്രമം ആണെങ്കില്‍ അതൊരു വാര്‍ത്തയാണല്ലോ. എവിടാണോ വന്‍‌കിടയ്ക്കു പാളിയത്?

തിരുവനന്തപുരം മെഡിക്കല്‍ കോളെജിനു എച്ച് ഐ വി ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണ് (പാവം അവര്‍ക്ക് വേറെങ്ങോട്ടും റെഫര്‍ ചെയ്യാന്‍ പറ്റില്ലല്ലോ) ആയിരങ്ങളെ അവര്‍ കിടത്തി ചികിത്സിക്കുന്നു , ആയിരങ്ങളെ ചികിത്സിച്ചു കിടത്തുകയും ചെയ്യുന്നു. പ്രൊഫൈലിങ് നടത്തി എയിഡ്സ് കണ്ട്രോള്‍ സെല്ലിനു (കൃത്യമായാണോ എന്തോ)റിപ്പോര്‍ട്ടും കൊടുക്കുന്നുണ്ട്.ഈ കേസില്‍ എന്താ നടന്നതെന്ന് ഒരു പിടീം ഇല്ല.

Dr.Who said...

ഇപ്പോള്‍ക്കിട്ടിയത്‌-

FIRM- foundation for Integrated Research in Mental Health എന്ന സംഘടന (ഇതും HIV യുമായി എന്തു ബന്ധമാണോ എന്തോ )ആശുപത്രിക്കെതിരെ കേസുമായി മുന്നോട്ട്‌.

Anonymous said...

everyone has to say aome story!!!